സാധനങ്ങള്‍ക്ക് പൊതുവിപണിയില്‍ ഇപ്പോള്‍ ഈടാക്കുന്നതില്‍ കൂടുതല്‍ റമദാനന്‍ നാളില്‍ സ്ഥാപനങ്ങളോ കച്ചവടക്കാരോ ഈടാക്കരുതെന്നാണ് വാണിജ്യ-വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ഇവ നിരീക്ഷിക്കാനായി രാജ്യത്തെ 6 ഗവര്‍ണറേറ്റുകളിലും പ്രത്യേക പരിശോധന സംഘത്തെയും നിയമിക്കുമെന്ന് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഖാലിദ് അല്‍ഷമാലി അറിയിച്ചു.
അമിത വില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയത്തില്‍ പരാതി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ നേത്യത്വത്തില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും ഊര്‍ജിതമാക്കിയിട്ടുണ്ട്.ഭക്ഷ്യ സുരക്ഷ നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തും.
ഫ്രോസണ്‍ ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എല്ലാ കച്ചവട സ്ഥാപനങ്ങള്‍ക്കകും നല്‍കിയിട്ടുണ്ട്.കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തി നശിപ്പിക്കുകയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും മുനിസിപ്പല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
