എംബാപ്പെ അടുത്ത 15 വര്‍ഷം ഫുട്ബോള്‍ ലോകം അടക്കിഭരിക്കും
മോസ്കോ: ലോക ഫുട്ബോളിലെ അടുത്ത സൂപ്പര് താരത്തെ പ്രഖ്യാപിച്ച് ബെല്ജിയം മിഡ്ഫീല്ഡര് കെവിന് ഡിബ്രൂയിന്. റഷ്യന് ലോകകപ്പിലെ വിസ്മയ ഫ്രഞ്ച് കൗമാരതാരം എംബാപ്പെയാകും അടുത്ത 15 വര്ഷം ഫുട്ബോളിനെ അടക്കിഭരിക്കുകയെന്ന് ഡിബ്രൂയിന് പറയുന്നു. ഫ്രാന്സിനെതിരായ ലോകകപ്പ് സെമിക്ക് മുന്നോടിയായാണ് ബെല്ജിയം താരം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മൊണോക്കോയില് കളിക്കുമ്പോള് എംബാപ്പെയുടെ പ്രകടനത്തില് പോരായ്മകളുണ്ടായിരുന്നു. എന്നാല് അതില് നിന്നെല്ലാം താരം വളരെയധികം മുന്നോട്ട് കുതിച്ചുകഴിഞ്ഞു. എംബാപ്പെയ്ക്ക് കരിയറില് മികച്ച വര്ഷമാണിത്. ലോകത്തെ മികച്ച രണ്ട് ടീമുകള്ക്കായാണ് എംബാപ്പെ ഇപ്പോള് കളിക്കുന്നത്. ലോകകപ്പ് സെമിയില് എംബാപ്പെ തങ്ങള്ക്ക് അപകടകാരിയാണെന്ന് നന്നായറിയാം.
എന്നാല് എംബാപ്പെയെ പിടിച്ചുകെട്ടാന് പരമാവധി ശ്രമിക്കുമെന്ന് ബെല്ജിയം സ്റ്റാര് വ്യക്തമാക്കി. സെമിയില് ബെല്ജിയത്തിനെതിരെ ഇറങ്ങുന്ന ഫ്രഞ്ച് പടയുടെ സുപ്രധാന ആയുധമാണ് എംബാപ്പെ. മുന് മത്സരങ്ങളില് അതിവേഗം കൊണ്ട് എതിരാളികളെ വിറപ്പിക്കാന് എംബാപ്പെക്കായിരുന്നു. ലോകകപ്പില് ഇതിനകം മൂന്ന് ഗോളുകള് എംബാപ്പെ അടിച്ചുകൂട്ടി. അതേസമയം ബെല്ജിയത്തിന്റെ നീക്കങ്ങള്ക്ക് ചരടുവലിക്കുന്ന താരമാണ് കെവിന് ഡിബ്രൂയിന്.
