വേദാന്തക്കെതിരായ സമരത്തിൽ തൂത്തുക്കുടിയിൽ 13 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആവശ്യം.
ലണ്ടന്‍: തൂത്തുക്കുടിയിലെ സ്റ്റെറിലൈറ്റ് ഇൻഡസ്ട്രീസിന്‍റെ മാതൃസ്ഥാപനമായ വേദാന്ത റിസോഴ്സസിനെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്ന് ഡീലിസ്റ്റ് ചെയ്യണമെന്ന് ബ്രിട്ടനിലെ പ്രതിപക്ഷമായ ലേബർ പാർട്ടി. വേദാന്തക്കെതിരായ സമരത്തിൽ തൂത്തുക്കുടിയിൽ 13 പേർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആവശ്യം.
ഇന്ത്യയും സാംബിയയും അടക്കമുള്ള രാജ്യങ്ങളിൽ നിരവധി മനുഷ്യാവകാശലംഘനങ്ങൾ കമ്പനി നടത്തിയതായി ആംനെസ്റ്റി ഇന്‍റർനാഷണൽ കണ്ടെത്തിയ കാര്യവും ലേബർ പാർട്ടി ചൂണ്ടിക്കാട്ടി.
