ദില്ലി: പതിനൊന്നുകാരന്‍ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തു. പരാതി അടിസ്ഥാനരഹിതമാണെന്ന ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധിക്ക് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്. 21കാരിയായ യുവതിക്കെതിരെയാണ് കേസെടുത്തത്. വീട്ടുടമസ്ഥന്‍റെ മകന്‍ പീഡിപ്പിച്ചെന്നാരോപിച്ചാണ് ഇവര്‍ പരാതി നല്‍കിയത്.
കുട്ടിയുടെ വീട്ടില്‍ ഈ യുവതി ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. രക്ഷിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്ത് കുട്ടി തന്നോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. എന്നാല്‍ പരാതി അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് മുരാരി പ്രസാദ് സിംഗ് വിധിച്ചു.
ഇതേതുടര്‍ന്നാണ് യുവതിക്കെതിരെ കേസെടുക്കാന്‍ പോലീസ് തീരുമാനിച്ചത്. പതിനൊന്നുകാരന്‍ തന്നെ ബാറ്റ് കൊണ്ട് അടിക്കുകയും തള്ളിയിട്ട് ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ 11കാരന്‍റെ ഭാഗത്ത് നിന്നും ഇത്തരമൊരു പ്രവര്‍ത്തി ഉണ്ടായി എന്നത് വിശ്വസനീയമല്ലെന്ന് കോടതി നിരീക്ഷിച്ചു. യുവതി ആക്രമിക്കപ്പെട്ടിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു.
