കൊല്ലം: മദ്യലഹരിയില്‍ വനിതാ ഡോക്ടറുടെ പരാക്രമം. കൊല്ലം മാടന്‍നടയില്‍ കാറില്‍ മദ്യപിച്ചെത്തിയ വനിതാ ഡോക്ടര്‍ ആറ് വാഹനങ്ങള്‍ തകര്‍ത്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക് പറ്റി.

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ ദന്തല്‍ ഡോക്ടര്‍ ലക്ഷ്മി നായരാണ് മദ്യപിച്ച് അപകടുണ്ടാക്കിയത്. ഡോക്ടറെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ വാഹനത്തില്‍ നിന്നും മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു.