കൊച്ചി: കൊച്ചിയില്‍ മാരകായുധങ്ങളുമായി യുവതിയടക്കം പത്തംഗ ഗുണ്ടാസംഘം പോലീസ് പിടിയില്‍.കുപ്രസിദ്ധ ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തില്‍പ്പെട്ടവരാണ് തൃപ്പുണിത്തുറ പോലീസിന്റെ പിടിയിലായത്.
തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്നാണ് ഗുണ്ട കടവി രഞ്ജിത്തിന്റെ സംഘത്തില്‍പ്പെട്ടവരെ പോലീസ് പിടികൂടിയത്. ചാലക്കുടി സ്വദേശിയാണ് ഇയാള്‍. വനിതകളുള്‍പ്പെടെ പത്തുപേര്‍ ഗുണ്ടാ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ നിന്ന് വടിവാള്‍ അടക്കമുളള ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കവര്‍ച്ചയ്ക്കുളള ഒരുക്കത്തിലായിരുന്നു ഇവരെന്നാണ് പോലീസിന്റെ നിഗമനം. തൃപ്പുണിത്തുറ സി ഐ ഷിജുവിന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് ഗുണ്ടകളെ കസ്റ്റഡിയിലെടുത്തത്. പിടിയിലായ ഗുണ്ടാകള്‍ക്കെതിരെ വധശ്രമം, ബോംബേറ്, ക്വട്ടേഷന്‍ തുടങ്ങി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
