പത്തനംതിട്ട: തനിച്ചു താമസിക്കുന്ന വൃദ്ധയുടെ ഇടിഞ്ഞുവീഴാറായ വീട്ടില്‍ ലക്ഷങ്ങള്‍. വീട് വൃത്തിയാക്കാൻ എത്തിയ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് പത്തനംതിട്ട ഓമല്ലൂർ സ്വദേശി അന്നമ്മ(90)യുടെ വിട്ടില്‍ നിന്ന് രണ്ടരലക്ഷം രൂപയുടെ നോട്ടുകള്‍ കിട്ടിയത്.സമിപവാസികളുടെ പരാതിയെ തുടർന്നാണ് പഞ്ചായത്ത് അധികൃതർ കുടംബശ്രി പ്രവർത്തകരുടെ സഹായത്തോടെ അന്നമ്മയുടെ വീട് വർത്തിയാക്കാൻ എത്തിയത്.
വീടും പരിസരവും കാട് പിടിച്ചനിലയിലായിരുന്നു. വിടിന്റെ പരിസരം വൃത്തിയാക്കി വീടിനുള്ളിലേക്ക് എത്തിയ കുടംബശ്രി പ്രവർത്തകർ ഉള്ളിലെ കാഴ്ചകണ്ട് അമ്പരന്നു.പേപ്പറില്‍ പൊതിഞ്ഞും അല്ലാതെയുമായി നോട്ടുകെട്ടുള്‍ ചിലത് ചിതലെടുത്തു. നോട്ടുകെട്ടുകള്‍ക്കിടയിലാണ് മൂര്‍ഖന്‍ പാമ്പുകളെ കണ്ടത്. നോട്ടുകള്‍ എണ്ണിതിട്ടപ്പെടുത്തിയപ്പോള്‍ ഏകദേശം രണ്ടരലക്ഷം രൂപ. ഇതിനു പുറമെ പത്ത് ഡോളറും ഏതാനും കമ്പനികളുടെ ബോണ്ടുകളും സമ്പാദ്യത്തിലുണ്ടായിരുന്നു. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയനും നാട്ടുകാരും ചേർന്ന ഈ പൈസ അന്നമ്മയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു.
മാനസിക നിലതെറ്റിയ അന്നമ ഏറെ നാളായി ഒറ്റക്കാണ് താമസം. 90വയസ്സ് പ്രായമുള്ള ഇവർ നേരത്തെ ഒരു ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു. ഭർത്താവ് മരിച്ചശേഷം ബന്ധുക്കള്‍ അരുംതന്നെ ഇവരെ നോക്കാറില്ലായിരുന്നു.ഈ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള തയ്യാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതർ.
