വയനാട്:ലക്കിടിയില്‍ കഴിഞ്ഞ ദിവസം ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ വിദ്യാര്‍ത്ഥിയും മരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലപ്പുറം വേങ്ങര ചേറൂര്‍ കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിന്റെ മകന്‍ നൂറുദ്ധീന്‍ (21) ആണ് മരിച്ചത്. 

അപകടത്തില്‍ പരിക്കേറ്റ നൂറുദ്ധീന്റെ സഹപാഠി കാഞ്ഞങ്ങാട് സ്വദേശി സഫ്‌വാന്‍ ഇന്നലെ മരിച്ചിരുന്നു.ഇരുവരും ലക്കിടി ഓറിയന്റല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്.