ഔദ്യോഗിക ഭാരവാഹികളാണ് പ്രതികരിക്കേണ്ടതെന്ന് നടന്‍ ജയസൂര്യ
കൊച്ചി: ദിലീപിനെ അമ്മ സംഘടനയില് നിന്നും പുറത്താക്കിയതും തിരിച്ചെടുത്തതും തിടുക്കത്തിലുള്ള തീരുമാനമെന്ന് നടൻ ലാൽ.രാജി വച്ചത് നടിമാരുടെ വ്യക്തിപരമായ നിലപാടാണ്. പൊലീസ് അന്വേഷണത്തിലിരിക്കുന്ന കേസായതുകൊണ്ടു കൂടുതൽ പ്രതികരണത്തിനില്ലെന്നും ലാൽ പറഞ്ഞു. ദിലീപിനെ സംഘടനയില് തിരിച്ചെടുത്തതിനെക്കുറിച്ച് ഔദ്യോഗിക ഭാരവാഹികളാണ് പ്രതികരിക്കേണ്ടതെന്ന് നടന് ജയസൂര്യ പറഞ്ഞു.
'അമ്മ'യുടെ പ്രവർത്തനം ജനാധിപത്യ രീതിയിലല്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ പറഞ്ഞു. ഇപ്പോൾ നടക്കുന്നത് സിനിമയിലെ നവോത്ഥാന പ്രവർത്തനമാണ്. രാജിവച്ച നടിമാരുടെ നിലപാട് പ്രശംസനീയമാണെന്നും വൈശാഖൻ വ്യക്തമാക്കി. അമ്മ'യിലെ ഇടതുപക്ഷ ജനപ്രതിനിധികളെ പാർട്ടി തിരുത്തണമെന്നും വൈശാഖന് ആവശ്യപ്പെട്ടു.
