Asianet News MalayalamAsianet News Malayalam

ഉടമസ്ഥ തര്‍ക്കം: അനാഥമന്ദിരം അധികൃതരും പൗരസമിതി പ്രവർത്തകരും തമ്മിൽ സംഘർഷം

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തിരുവനന്തപുരം ആറ്റുകാൽ കുര്യാത്തിയിൽ സംഘർഷം. അനാഥമന്ദിരം അധികൃതരും പൗരസമിതി പ്രവർത്തകരും തമ്മിൽ കയ്യേറ്റമുണ്ടായി. 30 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തെച്ചൊല്ലിയാണ് തർക്കം. കെട്ടിടം നിൽക്കുന്നത് പുറമ്പോക്കിലാണെന്ന് പൗരസമിതി. അല്ലെന്ന് ആനന്ദനിലയം ട്രസ്റ്റ്. 

land ownership clash in trivandrum
Author
Trivandrum, First Published Sep 17, 2018, 1:05 AM IST

തിരുവനന്തപുരം: കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തിരുവനന്തപുരം ആറ്റുകാൽ കുര്യാത്തിയിൽ സംഘർഷം. അനാഥമന്ദിരം അധികൃതരും പൗരസമിതി പ്രവർത്തകരും തമ്മിൽ കയ്യേറ്റമുണ്ടായി. 30 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തെച്ചൊല്ലിയാണ് തർക്കം. കെട്ടിടം നിൽക്കുന്നത് പുറമ്പോക്കിലാണെന്ന് പൗരസമിതി. അല്ലെന്ന് ആനന്ദനിലയം ട്രസ്റ്റ്. 

അനാഥ മന്ദിരത്തിൻറെ പുതിയ പ്രവേശന കവാടത്തിനായി കെട്ടിടം പൊളിച്ചു മാറ്റാൻ തുനിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. വായനമുറിയായി ഉപയോഗിച്ചിരുന്ന ഇടം പൊളിക്കാനാവില്ലെന്ന് പൗരസമിതി നിലപാടെടുത്തു. ഇതേച്ചൊല്ലി കയ്യേറ്റവും ഉണ്ടായി.

കെട്ടിടം പൊളിച്ചു മാറ്റുന്നതോടെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ ഇടമില്ലാതാവുമെന്ന പരിഭ്രാന്തിയിലാണ് ചിലർ‍ പ്രശ്നങ്ങളുണ്ടാക്കുന്നതെന്നാണ് ട്രസ്റ്റിൻറെ വാദം. സ്ഥലത്തിൻറെ ഉടമസ്ഥാവകാശം ആർക്കെന്ന കാര്യത്തിൽ വ്യക്തത ഉണ്ടാവും വരെ കെട്ടിടം പൊളിക്കാൻ അനുവദിക്കില്ലെന്ന് നിലപാടിലാണ് പൊലീസ്.

Follow Us:
Download App:
  • android
  • ios