സി.പി.ഐ നേതാക്കളടങ്ങുന്ന സംഘം മിച്ചഭൂമി മറിച്ചു വില്‍ക്കാന്‍ നീക്കം നടത്തിയ വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില്‍ യു.ഡി.എഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കല്പ്പറ്റ: വയനാട്ടിലെ മിച്ചഭൂമി തട്ടിപ്പിനെക്കുറിച്ച് ലാന്ഡ് റവന്യൂ സംഘം ഇന്നും ജില്ലയില് അന്വേഷണം തുടരും. ജില്ലയിലെ മിച്ചഭൂമി സംബന്ധിച്ച മുഴുവന് രേഖകളും സംഘം പരിശോധിക്കുന്നുണ്ട്. സസ്പെന്ഷനിലുള്ള ഡെപ്യൂട്ടി കളക്ടര് ടി. സോമനാഥന്റെ മൊഴിയും സംഘം രേഖപ്പെടുത്തും.
സി.പി.ഐ നേതാക്കളടങ്ങുന്ന സംഘം മിച്ചഭൂമി മറിച്ചു വില്ക്കാന് നീക്കം നടത്തിയ വയനാട്ടിലെ കോട്ടത്തറ പഞ്ചായത്തില് യു.ഡി.എഫ് ഇന്ന് ഹര്ത്താല് ആചരിക്കുകയാണ്. രാവിലെ ആറു മണി മുതല് വൈകീട്ട് ആറു മണി വരെയാണ് ഹര്ത്താല്. ഭൂമി കുംഭകോണത്തില് പങ്കാളികളായ രാഷ്ട്രീയ-ഉദ്യോഗസ്ഥ ലോബിക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് ഹര്ത്താല്. കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പാലക്കോട്ടയിലെ നാലര ഏക്കര് മിച്ചഭൂമി മറിച്ചു വില്ക്കാനുള്ള നീക്കമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നത്.
