കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനില്‍ കുമാറിന്റെ അഭിഭാഷകനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. സംഭവത്തിനുശേഷം ഒരു മൊബൈല്‍ ഫോണ്‍ അഭിഭാഷകനെ എല്‍പിച്ചതായി സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. 

സുനിലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സ്വദേശി പ്രദീഷ് ചാക്കോയോട് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു.