കേസിലെ സുപ്രധാന കാര്യങ്ങൾ തനിക്ക് അറിയമെന്നും കേസിലെ പ്രധാന കണ്ണിയായ ദിലീപ് രാഹുലനെ പ്രതിയാക്കിയില്ലെന്നുമാണ് അപേക്ഷയിലുളളത്. ലാവലിൽ ഹർജിയിൽ ഉടൻ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഫെബ്രുവരി 25 ന് സമർപ്പിച്ച ഹർജി ഹൈക്കോടതി രണ്ടുമാസത്തേക്ക് മാറ്റിവെച്ചിരുന്നു. ആ കാലാവധി ഇന്നലെ അവസാനിച്ചിരിക്കെ ഇന്ന് തന്നെ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ മുടങ്ങി പോയി.
എല്‍ഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന ചര്‍ച്ച സജീവമായിരിക്കെയാണ് ലാവലിൻ കേസ് വീണ്ടും കോടതിയിലെത്തുന്നത്. തെരഞ്ഞെടുപ്പിനു ശേഷം സിപിഎമ്മിലെ വിഭാഗീയത മറനീക്കി പുറത്തു വന്നതിൻറെ സൂചനയായിട്ടാണ് ഈ നീക്കങ്ങളെ വിലയിരുത്തുന്നത്.
ഇടതുമുന്നണിയില്‍ പ്രവേശനം കിട്ടാത്ത മധ്യകേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ഈ നീക്കത്തിനു പിന്നിലമുണ്ടെന്നും സൂചനയുണ്ട്.ജീവൻ സമര്‍പ്പിച്ച് ഹര്‍ജി കോടതി മറ്റന്നാള്‍ സമര്‍പ്പിക്കും.
