മൂന്ന് പ്രതികൾ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും

ദില്ലി: ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പിണറായി വിജയൻ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നൽകിയ അപ്പീലാണ് കോടതി പരിഗണിക്കുക. വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മറ്റ് മൂന്ന് പ്രതികൾ നൽകിയ ഹർജിയും ഇന്ന് പരിഗണിക്കും. കേസിൽ സുപ്രീംകോടതി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് അയച്ചിരുന്നെങ്കിലും ഇതുവരെ മറുപടി നൽകിയിട്ടില്ല.