തിരുവനന്തപുരം: ലോ ആക്കാദമി ഭൂമി പ്രശ്‌നത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. ലോ അക്കാദമിക്ക് പതിച്ച് നല്‍കിയ 12 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 11 ഏക്കറില്‍ ചട്ടങ്ങള്‍ ലംഘിച്ച് സ്വകാര്യ ഫഌറ്റും കച്ചവട സ്ഥാപനങ്ങളും ആരംഭിച്ചെന്നാണ് ആരോപണം. 

ലോ അക്കാദമി ഭൂമി വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നില്ലെന്ന് വിജിലന്‍സ് അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ആരോപണം സംബന്ധിച്ച് തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കോടതി കഴിഞ്ഞ തവണ നിര്‍ദ്ദേശം നല്‍കിയിരുന്നു.