മുന്നണി പ്രവേശമെന്നത് കൂട്ടായ തീരുമാനം സിപിഎമ്മിന് ആരോടും അയിത്തമില്ല

കോഴിക്കോട്: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസ് എം ഉൾപ്പടെ എല്ലാവരുടെയും വോട്ട് വേണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വൻ. സിപിഎമ്മിന് ആരോടും അയിത്തമില്ല. മാണി ഗ്രൂപ്പിന്‍റെ വോട്ട് വേണ്ടെന്ന് സി പി ഐ പറഞ്ഞിട്ടില്ല.

മുന്നണി പ്രവേശമെന്നത് കൂട്ടായ തീരുമാനമാണെന്നും ഇടത് മുന്നണി കൺവീനർ വ്യക്തമാക്കി. കീഴാറ്റുരിൽ വികസനം മുടക്കുന്നവർക്കെതിരെയാണ് സിപിഎം സമരം നടത്തുന്നതെന്ന് വൈക്കം വിശ്വൻ. വയൽക്കിളികൾക്ക് ബദൽ മാർഗം ചൂണ്ടിക്കാണിക്കാനില്ലെന്നും വൈക്കം വിശ്വൻ.