തിരുവനന്തപുരം: ജൂണ്‍ മാസം 30ന് അകം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷണന്‍. മദ്യഷാപ്പുകള്‍ പൂട്ടിയതുകൊണ്ട് സംസ്ഥാനത്ത് ലഹരി ഉപയോഗം അവസാനിക്കില്ല. നയം രൂപീകരിക്കുമ്പോള്‍ നാടിന്റെ യാഥാര്‍ഥ്യം മനസിലാക്കി ചില നിലപാടുകള്‍ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.