ഇനി എണ്ണാനുള്ളതും എല്‍ഡിഎഫിന് നേരത്തെ തന്നെ സ്വാധീനം ഉള്ള പഞ്ചായത്തുകളാണ്
ചെങ്ങന്നൂര്: വോട്ടെണ്ണല് പുരോഗമിക്കവെ യുഡിഎഫിന്റെ ശക്തികേന്ദ്രങ്ങളിലെല്ലാം എല്ഡിഎഫ് വ്യക്തമായ മേല്ക്കൈ നേടിയ എല്ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉറപ്പിക്കുന്നു. രണ്ട് പഞ്ചായത്തുകളിലെ വോട്ടെണ്ണല് പൂര്ത്തിയായി മൂന്നാം റൗണ്ടിലേക്ക് കടക്കവെ തന്നെ 4163 വോട്ടുകളുടെ ലീഡിലേക്ക് സജി ചെറിയാന് ഉയര്ന്നു. തിരുവന്വണ്ടൂരിലെ വോട്ടുകളാണ് ഇപ്പോള് എണ്ണിക്കൊണ്ടിരിക്കുന്നത്. ഇനി എണ്ണാനുള്ളതും എല്ഡിഎഫിന് നേരത്തെ തന്നെ സ്വാധീനം ഉള്ള പഞ്ചായത്തുകളാണ്. ഇനി ചെങ്ങന്നൂര് നഗരസഭ മാത്രമാണ് യുഡിഎഫിന് പ്രതീക്ഷ നല്കുന്നത്. മറ്റിടങ്ങളിലെ സൂചന അനുസരിച്ച് ചെങ്ങന്നൂര് നഗരസഭയും യുഡിഎഫിനെ തുണയ്ക്കുമെന്ന് കരുതാനുമാവില്ല.
മാന്നാര് പഞ്ചായത്തിലെ ആദ്യ 13 ബൂത്തുകള് എണ്ണിക്കഴിഞ്ഞപ്പോള് എല്ഡിഎഫ് സ്ഥാനാര്ത്ഥി സജി ചെറിയാന് ആയിരത്തിലധികം വോട്ടുകളുടെ ലീഡ് സ്വന്തമാക്കി. രണ്ടാം റൗണ്ടില് പാണ്ടനാട് പഞ്ചായത്തിലെ വോട്ടുകള് കൂടിയായപ്പോള് ഇടതുപക്ഷം ലീഡ് രണ്ടായിരത്തിനും അപ്പുറത്തേക്ക് എത്തിച്ചു. മൂന്നാം റൗണ്ടില് തിരുവന്വണ്ടൂര് പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള് എണ്ണിക്കൊണ്ടിരിക്കുന്നത്. 4163 വോട്ടുകള്ക്കാണ് ഇപ്പോള് ഇടതുമുന്നണി ലീഡ് ചെയ്യുന്നത്.
