ലോക്താന്ത്രിക് ജനതാദൾ, ഐ.എന്‍.എല്‍ എന്നീ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സിപിഐമും സിപിഐയും ധാരണയിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: ഇടതുമുന്നണി യോഗം ഇന്ന് (വാഴാഴ്ച) ചേരും. മുന്നണി വിപുലീകരണ ചർച്ചയാണ് പ്രധാന അജണ്ട. ലോക്താന്ത്രിക് ജനതാദൾ, ഐ.എന്.എല് എന്നീ പാർട്ടികളെ മുന്നണിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സിപിഐമും സിപിഐയും ധാരണയിലെത്തിയിട്ടുണ്ട്.
ജനാധിപത്യ കേരളാ കോൺഗ്രസിന്റെ കാര്യവും ചർച്ചയ്ക്ക് വരും. ബാലകൃഷ്ണ പിള്ളയുടെ കേരളാ കോൺഗ്രിസിനെ മുന്നണയിലെടുക്കാൻ ആർക്കും എതിർപ്പില്ലെങ്കിലും സ്കറിയാ വിഭാഗവുമായുള്ള ലയനം നീക്കം പാളിയത് തിരിച്ചടിയായിരിക്കുകയാണ്.
എങ്കിലും ഇന്നത്തെ യോഗം ഏതെങ്കിലും പാർട്ടിയെ മുന്നണിയിലെടുക്കാൻ തീരുമാനിക്കില്ല. പകരം വിഷയം ഘടകക്ഷികളുടെ പരിഗണനയ്ക്ക് വിടും. അടുത്ത മുന്നണി യോഗത്തിലായിരിക്കും തീരുമാനം.
