മുഖ്യമന്ത്രിയുടെ വസതിയടക്കം മന്ത്രിമന്ദിരങ്ങള്‍ക്ക് കര്‍ട്ടനിടാന്‍ ചെലവാക്കിയത് എട്ടര ലക്ഷം

First Published 16, Mar 2018, 3:01 PM IST
LDF ministers luxuries life
Highlights
  • മന്ത്രിമന്ദ്രിരങ്ങള്‍ക്ക് കര്‍ട്ടനിടാന്‍ ചെലവാക്കിയത് എട്ടര ലക്ഷം
  • ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ദിയില്‍ ഉഴറുമ്പോള്‍ മന്ത്രിമന്ദിരങ്ങള്‍ മോടി കൂട്ടാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കർട്ടൻ മാറ്റാന്‍ മാത്രം ചെലവാക്കിയത് രണ്ട് ലക്ഷത്തിലധികം രൂപ. ഈ സർക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമന്ദിരങ്ങളില്‍ പുതിയ കർട്ടനിട്ടപ്പോള്‍ ഖജനാവില്‍ നിന്ന് പോയത് എട്ടരലക്ഷം രൂപയാണ്. 

മുണ്ടു മുറുക്കാന്‍ പറഞ്ഞവർ കർട്ടൻ മാറ്റിയപ്പോൾ ചെലവായത് ലക്ഷങ്ങളാണ്. ക്ലിഫ് ഹൗസില്‍ ചെലവായത് 2,07606 രൂപ .  ഭക്ഷ്യമന്ത്രി പി.തിലോത്തമൻ ഔദ്യോഗിക വസതിയായ അശോകയിലെ കര്‍ട്ടന്‍ മാറ്റിയത് 1,51,972 രൂപ ചെലവിട്ടാണ്. മുൻ മന്ത്രി തോമസ് ചാണ്ടി പുതിയ കര്‍ട്ടിനട്ടത് 1,23,828 രൂപയ്ക്ക് . കണ്ണട വിവാദത്തില്‍ പെട്ട ആരോഗ്യമന്ത്രി നിള ബംഗ്ലാവിലെ ക‍ർട്ടൻ മാറ്റിയത് 75516 രൂപ ചെലവഴിച്ച് . 

മുണ്ട് മുറുക്കാൻ ആവശ്യപ്പെട്ട ധനമന്ത്രി തോമസ് ഐസക്കിനുവേണ്ടി ചെലവാക്കിയത് 25946 രൂപ. മന്ത്രിമാരുടെ ചികിൽസയ്ക്ക് ചെലവഴിച്ചതും വന്‍ തുകയാണ്.കടകംപള്ളി സുരേന്ദ്രന് മെഡിക്കല്‍ റീ ഇംബേഴ്സ്മെന്‍റ്  ഇനത്തില്‍ ചെലവിട്ടത് 4,82367 രൂപയാമ്. ഈ ഇനത്തില്‍ ധനമന്ത്രി കൈപ്പറ്റിയത് 300823 രൂപയുമാണ്.
 

loader