തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിക്കാന്‍ പോകുന്ന പദയാത്രക്ക് ബദലായി പ്രചരണ ജാഥകളുമായി എല്‍.ഡി.എഫ്. ഒക്ടോബര്‍ ആദ്യവാരം തെക്കന്‍, വടക്കന്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കാനാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന്റെതാണ് തീരുമാനം.
ബി.ജെ.പി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും യു.ഡി.എഫിന്റെ അവസരവാദ രാഷ്‌ട്രീയവും തുറന്നുകാട്ടുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. മന്ത്രിമാരായ തോമസ് ചാണ്ടി, കെ.കെ ശൈലജ എന്നിവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മന്ത്രിമാര്‍ തെറ്റ് ചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.
