തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. സംസ്ഥാന വനംവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ നിണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടിയത്.
അഹമ്മദാബാദ്: ഗുജറാത്തിലെ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽ കയറിയ പുള്ളിപ്പുലിയെ പിടികൂടി. തിങ്കളാഴ്ച മൂന്ന് മണിയോടെയാണ് സെക്രട്ടേറിയറ്റിന്റെ പ്രധാന ഗേറ്റിനടിയില്‍ കൂടി പുലി അകത്ത് കടന്നത്. സംസ്ഥാന വനംവകുപ്പിലെ ജീവനക്കാരുടെ നേതൃത്വത്തിലുള്ള സംഘമാണ് മണിക്കൂറുകള്‍ നിണ്ട പരിശ്രമത്തിനൊടുവിൽ പുലിയെ പിടികൂടിയത്.
സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് പുലി സാന്നിധ്യം കണ്ടെത്തിയത്. സെക്രട്ടേറിയറ്റില്‍ നിന്ന് ആളുകളെ മുഴുവന്‍ ഒഴിപ്പിച്ചാണ് തിരച്ചില്‍ നടത്തിയത്. തൊട്ടടുത്തുള്ള ഇന്ദ്രോഡ പാർക്കിൽ നിന്നാകാം പുലി കെട്ടിടത്തിനുള്ളിൽ കയറിയതെന്ന് വനംവകുപ്പ് അധികൃതർ സംശയിക്കുന്നത്. പിടികൂടിയ പുള്ളിപ്പുലിയുടെ ദൃശ്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്.
