ലെസ്ബിയൻ കമിതാക്കൾ ആത്മഹത്യ ചെയ്തു ഒന്നിച്ച് ജീവിക്കാൻ ലോകവും സമൂഹവും സമ്മതിക്കുന്നില്ല

അഹമ്മദാബാദ്: മൂന്നു വയസ്സുകാരിയെ സബർമതി നദിയിലെറിഞ്ഞ് ലെസ്ബിയൻ കമിതാക്കൾ ആത്മഹത്യ ചെയ്തു. ആശാ താക്കൂർ (30), ഭാവന താക്കൂർ (28), മേഘ (3) എന്നിവരാണ് മരിച്ചത്. നദിയുടെ പാലത്തിന് സമീപത്ത് നിന്നും ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒന്നിച്ച് ജീവിക്കാൻ ലോകവും സമൂഹവും സമ്മതിക്കുന്നില്ല എന്നായിരുന്നു ആത്മഹത്യാക്കുറിപ്പിന്റെ ഉള്ളടക്കം.

ഇവർ രണ്ടുപേരും ഒരേ അഹമ്മദാബാദിലെ രജോദ ​ഗ്രാമത്തിലെ ഒരേ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. ഇവരിൽ ഒരാൾ വിവാഹം കഴിക്കുകയും അതിലൊരു പെൺകുഞ്ഞുണ്ടാകുകയും ചെയ്തിരുന്നു. ഈ കുഞ്ഞിനെയാണ് നദിയിലെറിഞ്ഞ് കൊന്നത്. ആദ്യം കുട്ടിയെ എറിഞ്ഞതിന് ശേഷം ഷാളുകൾ തമ്മിൽ കൂട്ടിക്കെട്ടി ഇവരും ചാടുകയായിരുന്നു.