മക്കളെ കിണറ്റിലിട്ടു കൊന്ന അമ്മയ്ക്ക് ഇരട്ട ജീവപര്യന്തം
കണ്ണൂർ: രണ്ട് മക്കളേയും കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ അമ്മയ്‍ക്ക് ഇരട്ട ജീവപര്യന്തം. കണ്ണൂർ മയ്യിൽ മണിയൂരിലെ രജനി (37)യെയാണ് ശിക്ഷിച്ചത്.
തലശ്ശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. കഠിന തടവിനൊപ്പം ഒരു ലക്ഷം രൂപ പിഴയും അടയ്ക്കമം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. മക്കളായ അഭിനവ് (4) അർച്ചിത (ഒന്നര) എന്നിവരെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചതായാണ് കേസ്. . 2011 ആഗസ്റ്റ് 22 ന്നാണ് കേസിനാസ്പദമായ സംഭവം.
