കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണി
കണ്ണൂര്‍: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന് വധഭീഷണിയെന്നു പോലീസ് റിപ്പോർട്ട്. ജയരാജനെ വധിക്കാൻ ശ്രമം നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിജെപി ആർഎസ്എസ് പ്രവർത്തകൻ പ്രനൂബ് അടങ്ങുന്ന ബിജെപി ആര്‍എസ്എസ് സംഘമാണ് നീക്കത്തിന് പിന്നിൽ എന്നും റിപ്പോർട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച അടിയന്തിര സന്ദേശം എല്ലാ സ്റ്റേഷനുകളിലേക്കും ജില്ലാ പൊലീസ് മേധാവി കൈമാറി. നിലവില്‍ വാളാങ്കിച്ചാൽ മോഹനൻ വധക്കേസിൽ ഒളിവിലാണ് പ്രനൂബ്.
കതിരൂര്‍ മനോജ് വധം, രഞ്ജിത്ത് വധം തുടങ്ങിയ സംഭവങ്ങളുമായി ബന്ധപ്പെട്ട പകയാണ് പദ്ധതിക്ക് പിന്നിലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്വട്ടേഷന്‍ സംഘങ്ങള്‍ വഴി പണവും വാഹനവും ഇവര്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പ്രധാനപ്പെട്ട് പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കാനും ഈ സംഘത്തിന് പദ്ധതിയുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
