എറണാകുളം കോതമംഗലത്ത് മിന്നലേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കോഴിപ്പിള്ളി സ്വദേശി പാറക്കല്‍ ജിഷ ജോസിനാണ് പരിക്കേറ്റത്. കുളിമുറിയില്‍ നില്‍ക്കുമ്പോഴാണ് ജിഷയ്‌ക്ക് മിന്നലേറ്റത്. ഇവര്‍ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജിഷയുടെ അയല്‍വാസിയായ സജിയുടെ വീട് ഭാഗികമായി തകര്‍ന്നു. മേല്‍ക്കൂരയുടെ ഒരു വശം തകരുകയും ഭിത്തികളില്‍ വിള്ളല്‍ വീഴുകയും ചെയ്തു. മിന്നലില്‍ വൈദ്യുതോപകരണങ്ങളും നശിച്ചിട്ടുണ്ട്.