ഇടിമിന്നലേറ്റ് മരണം മിന്നലേറ്റത് തുണി അലക്കുന്നതിനിടെ   

കൊല്ലം: കൊല്ലത്ത് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാവനാട് പടിഞ്ഞാറ് പിറവൂർവടക്കതിൽ ഗോപാലകൃഷ്ണൻ നായരുടെ മകൻ സുനിൽകുമാർ (41) ആണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപത്ത് തുണി അലക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിയില്‍. ലോട്ടറി സെന്‍റര്‍ നടത്തുകയായിരുന്നു സുനിൽകുമാർ.