തിരുവനന്തപുരം: ഇടിമിന്നലേറ്റ് തിരുവനന്തപുരത്ത് രണ്ട് പേര്‍ മരിച്ചു. കിളിമാനൂരിന് സമീപം ചെങ്കികുന്നിലാണ് ഇടിമിന്നലേറ്റ് രണ്ട് പേര്‍ മരിച്ചത്. തുളസീധരന്‍, ഉമറുള്‍ഫാറൂഖ് എന്നിവരാണ് മരിച്ചത്.
സംസ്ഥാനത്തിന്റെ പലഭാഗത്തും കനത്ത വേനല്‍ മഴ പെയ്തു. തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളിലാണ് വൈകീട്ടോടെ ശക്തമായ മഴ പെയ്തത്. രണ്ടു ദിവസം കൂടി ഇടിയോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
