മെസിയ്ക്കൊപ്പം മഷരാനോയും നാട്ടിലേക്ക് മടങ്ങാതെ സ്പെയിലെത്തി

മാഡ്രിഡ്: ലോകകപ്പിലെ നിരാശാജനകമായ പുറത്താകലിന് ശേഷം ലിയോണല്‍ മെസി അര്‍ജന്‍റീനയിലേക്ക് മടങ്ങിയില്ല. അര്‍ജന്‍റീനയുടെ നായകന്‍ സ്പെയിനിലേക്കാണ് മടങ്ങിയത്. ബാഴ്സലോണ വിമാനത്താവളത്തില്‍ ഭാര്യ ആന്‍റനെല്ലാ റൊക്കുസോയാണ് മെസ്സിയെ സ്വീകരിക്കാനെത്തി. അതേസമയ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ മെസ്സി തയായാറായില്ല .

മറ്റ് ടീമംഗങ്ങളെല്ലാം അര്‍ജന്‍റീനയിലേക്ക് തിരിച്ചപ്പോൾ, മെസ്സിയും മഷരാനോയും നാട്ടിലേക്ക് മടങ്ങാതെ സ്പെയിലെത്തി. ലോകകപ്പിലെ പരാജയത്തിന് ശേഷം കളിയില്‍ നിന്ന് വിരമിക്കില്ലെന്ന നിലപാടിലാണ് അര്‍ജന്‍റീന നായകനെന്നാണ് വ്യക്തമാകുന്നത്. അര്‍ജന്‍റീനയ്ക്ക് വേണ്ടി ലോക കിരീടം സ്വന്തമാക്കിയ ശേഷം മാത്രമേ വിരമിക്കുകയുള്ളു എന്നാണ് മെസി നേരത്തെ പറഞ്ഞിരുന്നത്.