ഭുവനേശ്വര്‍: കാമുകിയുമായി വീഡിയോ ചാറ്റ് ചെയ്യുന്നതിനിടെ യുവാവ് ജീവനൊടുക്കി. ശനിയാഴ്ച രാത്രി ഒഡീഷയിലെ പുരിയിലാണ് 25കാരന്‍ ജീവനൊടുക്കിയത്. മൊബൈല്‍ ഫോണില്‍ കാമുകിയുമായി ചാറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് ഇയാള്‍ ജീവനൊടുക്കിയത്. സൈകത് റാവു എന്ന യുവാവാണ് ജീവനൊടുക്കിയത്.
ഭുവനേശ്വറില്‍ പഠിച്ചുകൊണ്ടിരിക്കെ സഹപാഠിയായ കൊല്‍ക്കത്ത സ്വദേശിനിയുമായി സൈകത് റാവു പ്രണയത്തിലായി. പഠനം കഴിഞ്ഞ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് വേറെ ബന്ധമുണ്ടെന്ന് സംശയിച്ച് ചാറ്റിനിടെ ഇരുവരും കലഹിച്ചു. ഇതേതുടര്‍ന്നാണ് സൈകത് റാവു ജീവനൊടുക്കിയത്.
താന്‍ ജീവനൊടുക്കുന്നത് ലൈവ് ചാറ്റില്‍ കണ്ടോളൂ, എന്ന് പറഞ്ഞാണ് ഇയാള്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് പെണ്‍കുട്ടി ഉടന്‍ സൈകതിന്റെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. ഈ സമയം സൈകതിന്റെ അമ്മയും സഹോദരിയും ഈ സമയം ഷോപ്പിംഗിന് പോയിരിക്കുകയായിരുന്നു. ഇവര്‍ വീട്ടില്‍ എത്തിയപ്പോഴേക്ക് ഇയാള്‍ മരിച്ചിരുന്നു.
