പ്രധാനമന്ത്രിക്ക് വധഭീഷണി മലപ്പറത്ത് യുവാവ് അറസ്റ്റില്‍

കോഴിക്കോട്: പ്രധാനമന്ത്രിക്ക് വധഭീഷണി മലപ്പുറത്ത് യുവാവ് അറസ്റ്റില്‍. പെരുമണ്ണ സ്വദേശി ഷാഹുൽ ഹമീദാണ് അറസ്റ്റിലായത്. പോത്ത്കല്ല് പൊലീസ് സ്റ്റേഷനിലാണ് ഇയാൾക്കെതിരെ കേസെടുത്തത്. വാട്സാപ്പിലൂടെയാണ് ഇയാള്‍ വധഭീഷണി മുഴക്കിയത്. പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്തുവെന്നും ആരോപണമുണ്ട്. വധഭീഷണിക്ക് പുറമേ പ്രധാനമന്ത്രിയെ കൊല്ലണമെന്ന് ഇയാൾ ആഹ്വാനം ചെയ്തെന്നും പൊലീസ് പറയുന്നു.