പാറ്റ്ന: ഒരു ട്രാക്ക് മാത്രമുള്ളയിടത്ത് വേറൊരു ട്രെയിനെ കടത്തിവിടാനും തകരാറുകള്‍ ഉള്ളപ്പോഴുമൊക്കെയാണ് റെയില്‍വേ ഇങ്ങനെ ട്രെയിന്‍ പിടിച്ചിടുക എന്നാണ് സാധാരണ കേള്‍ക്കാറ്. എന്നാല്‍ ബീഹാറില്‍ ലോക്കോപൈലറ്റ് കുളിക്കാന്‍ വേണ്ടിയാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്. അതും അഞ്ചോ പത്തോ മിനിട്ടല്ല, രണ്ടുമണിക്കൂര്‍
പാറ്റ്‌നയിലാണ് സംഭവം നടന്നത്. ഉത്തര്‍ പ്രദേശിലേക്കുപോകുന്ന ട്രെയിന്‍ ബുക്‌സുറില്‍ എത്തിയപ്പോഴാണ് ലോക്കോ പൈലറ്റിന് കുളിക്കാന്‍ തോന്നിയത്. ഉടന്‍തന്നെ അദ്ദേഹം സ്ഥലം കാലിയാക്കി. ട്രെയിന്‍ പോകാന്‍ സമയമായിട്ടും പോകാതിരിക്കുന്നതുകണ്ട ജനങ്ങള്‍ ലോക്കോ പൈലറ്റിനെ നോക്കിയപ്പോള്‍ ആള്‍ സ്ഥലത്തില്ല. എംകെ സിങ്ങ് എന്നയാളായിരുന്നു ട്രെയിന്‍ നിയന്ത്രിച്ച ലോക്കോ പൈലറ്റ്.
അധികം വൈകാതെ അദ്ദേഹം അവിടെയെത്തി കാര്യങ്ങള്‍ ബോധിപ്പിച്ചു. അദ്ദേഹം തന്നെ ബാക്കി യാത്രയ്ക്കായി ട്രെയിന്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ സിങ്ങിനെതിരെ റെയില്‍വേ അന്വേഷണം പ്രഖ്യാപിച്ചു.
