കോഴിക്കോട്: ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടിറങ്ങിയ കമിതാക്കള്‍ പോലീസ് സംരക്ഷണയില്‍ വിവാഹിതരായി.കോഴിക്കോട് നാദാപുരം കുമ്മങ്കോട് വരിക്കോളിയിലെ ഫാരിസ്, തിരുവള്ളൂരിലെ അനുശ്രീ എന്നിവരാണ് നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ രജിസ്റ്റര്‍ വിവാഹം ചെയ്തത്.

ബംഗലൂരുവില്‍ ജോലി ചെയ്യുന്ന ഫാരിസും, വടകരയില്‍ സിമന്റ് കമ്പനിയില്‍ ജീവനക്കാരിയായ അനുശ്രീയുമാണ് പൊലീസ് സംരക്ഷണയില്‍ വിവാഹിതരായത്. ഇരുവരുടെയുംപ്രണയത്തെ വീട്ടുകാര്‍ എതിര്‍ത്തതോടെ വീട് വിട്ടിറങ്ങുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിന്മേല്‍ പോലീസ് അന്വേഷണം നടക്കുന്നതിനിടെ ഇവര്‍ ഹൈ കോടതിയില്‍ ഹാജരായി. 

കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തില്‍ താമസിപ്പിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഫാരിസിന്റെ കൂടെ പോകാനാണ് താത്പര്യമെന്ന് അനുശ്രീ അറിയിച്ചു. രാവിലെയാണ് കനത്ത പോലീസ് സംരക്ഷണത്തില്‍ നാദാപുരം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇവരെത്തി വിവാഹിതരായത്.