ന്യൂനമര്‍ദ്ദം; കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത

First Published 11, Mar 2018, 8:16 AM IST
low pressure in kanyakumari sea warning to fishermen
Highlights
  • അടുത്ത 36 മണിക്കൂറില്‍ മത്സ്യബന്ധനം നടത്തരുതെന്നും നിര്‍ദേശം

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത. കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ലക്ഷദ്വീപിന് സമീപത്തേക്ക് നീങ്ങി ശക്തിപ്പെടുമെന്നാണ് പ്രവചനം.

അടുത്ത 36 മണിക്കൂറില്‍ കന്യാകുമാരി ഉള്‍കടല്‍, ശ്രീലങ്ക ഉള്‍കടല്‍, ലക്ഷദ്വീപ്‌ ഉള്‍കടല്‍, തിരുവനന്തപുരം ഉള്‍കടല്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്നും നിര്‍ദേശമുണ്ട്. ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

loader