പഠാന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജന്‍ കുമാറിന് മരണാനന്തര ബഹുമതിയായി ശൗരചക്ര നല്‍കാന്‍ ശുപാര്‍ശ. നിരഞ്ജന് പുറമെ മറ്റ് രണ്ട് കമാന്‍ഡോകള്‍ക്കും മെഡല്‍ നല്‍കുന്നതിന് ദേശീയ സുരക്ഷ ഗാര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. വ്യോമത്താവളത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച തീവ്രവാദികളുടെ മൃതദ്ദേഹം പരിശോധിക്കുന്നതിനിടെ സ്ഫോടനമുണ്ടായാണ് പാലക്കാട് സ്വദേശിയായ നിരഞ്ജന്‍ കൊല്ലപ്പെട്ടത്.