ഒരു വര്‍മായി നികുതി വെട്ടിച്ച് കറക്കം, 14 ലക്ഷം നികുതിയടക്കേണ്ട ആഢംബര വാഹനം, ഒടുവില്‍ വലയിലായി
മാഹി: ഒരു വർഷമായി നികുതി വെട്ടിച്ച് ഓടിച്ച ആഢംബര കാറ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. തലശ്ശേരി സ്വദേശി പ്രവീൺ പത്മന്റെ ഉടമസ്ഥതയിൽ ഉള്ള വാഹനമാണ് പിടിച്ചെടുത്തത്. പുതുച്ചേരിയിൽ വ്യാജ വിലാസത്തിൽ താത്ക്കാലികമായി രജിസ്റ്റർ ചെയ്തിരുന്ന വാഹനം കാലാവധി കഴിഞ്ഞിട്ടും നികുതി വെട്ടിച്ച് ഉപയോഗിക്കുകയായിരുന്നു. സംസ്ഥാനത്ത് 14 ലക്ഷം രൂപ നികുതി അടക്കേണ്ട വാഹനമാണിതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
