തിരുവനന്തപുരം: സമാധാന യോഗം ബഹിഷ്കരിച്ചത് പ്രഹസനമായത് കൊണ്ട് എന്ന് കോടിയേരിക്ക് ഹസ്സന്‍റെ മറുപടി. ചര്‍ച്ച നടത്തിയത് ജനങ്ങളെ കബളിപ്പിക്കാനെന്നും കെപിസിസി പ്രസിഡന്‍റ് എം.എം.ഹസ്സന്‍ പറഞ്ഞു.
കോണ്‍ഗ്രസ് കണ്ണൂരില്‍ സമാധാനം ആഗ്രഹിക്കുന്നില്ല എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. സമാധാന ശ്രമങ്ങളോടുളള വെല്ലുവിളിയാണ് കോണ്‍ഗ്രസിന്‍റെ ബഹിഷ്കരണം. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ വാക്ക് തെറ്റിച്ചെന്ന് കോണ്‍ഗ്രസിന്‍റെ സര്‍വ്വകക്ഷി സമാധാനയോഗ ബഹിഷ്കരണം. അക്രമവും അരാജകത്വവും കലാപവും സൃഷ്ടിക്കാനാണ് കോൺഗ്രസിന്‍റെ ശ്രമം എന്നും കോടിയേരി പറഞ്ഞു. ഇതിന് മറുപടിയായാണ് ഹസ്സന്‍റെ പ്രതികരണം.
