ചാരക്കേസിന്റെ സമയത്ത് കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി വെപ്പിക്കാൻ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മൻചാണ്ടിയോടും എ.കെ ആന്റണി ആവശ്യപ്പെട്ടിരുനെന്നു എം.എം ഹസ്സൻ. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കെ.കരുണാകരനെ നീക്കിയാൽ പാർട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് എ.കെ ആന്റണി മുന്നറിയിപ്പ് നല്കിയിരുനെന്നും എം.എം ഹസ്സൻ പറഞ്ഞു. കെ.കരുണാകരനെ രാജി വെപ്പിക്കാൻ നടത്തിയ നീക്കത്തിൽ കുറ്റബോധം ഉണ്ടെന്നും എം.എം ഹസ്സൻ വിശദമാക്കി.
ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യസമയത്ത് ചെയ്യാതെ കുറ്റസമ്മതം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. കരുണാകരന്റെ ആത്മാവ് വേട്ടയാടുന്നത് കൊണ്ടാവാം ഈ കുറ്റസമ്മതം നടത്തിയതെന്ന് കരുതുന്നതെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. കെ കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ ഈ വെളിപ്പെടുത്തലിന് അര്‍ത്ഥം ഉണ്ടായേനെയെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
