മൂന്നാർ: മൂന്നാറില്‍ പ‌ഞ്ചായത്തിന്‍റെ കെട്ടിട നിര്‍മാണത്തിന് അവസാന നിമിഷം സ്റ്റോപ്പ് മെമോ നൽകിയതിൽ ദുരൂഹതയുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി. കെട്ടിട നിർമാണ ജോലികൾ അവസാന ഘട്ടത്തിൽ ആയിരുന്നുവെന്നും  ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും എം എം മണി ആവശ്യപ്പെട്ടു.  അനധികൃത നിർമാണങ്ങൾ നടത്തിയവരിൽ ഏറെയും കോൺഗ്രസുകാരാണെന്നും മണി ആരോപിച്ചു. സബ് കളക്ടര്‍ക്ക് എതിരായ എസ് രാജേന്ദ്രന്റെ പരാമർശം പാടില്ലാത്തതാണ്. 

ഇതിൽ സിപിഎം നിലപാട് വ്യക്തം ആക്കിയതാണെന്നും രാജേന്ദ്രന് എതിരായ നടപടി എന്തെന്ന് പാർട്ടി തീരുമാനിക്കുമെന്നും എം എം മണി വ്യക്തമാക്കി. അതേസമയം മൂന്നാർ നിര്‍മ്മാണത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റും സെക്രെട്ടറിയും റവന്യൂ മന്ത്രിയെ കണ്ടു. പൊതുതാല്പര്യം മുൻ നിർത്തിയാണ് കെട്ടിടം പണി എന്നും തടസ്സങ്ങൾ നീക്കണം എന്നും ഇവര്‍ ആവശ്യപ്പെട്ടു. 

ഇതിനിടെ മൂന്നാറില്‍ പ‌ഞ്ചായത്തിന്‍റെ കെട്ടിട നിര്‍മാണം ഹൈക്കോടതിയുടെ സ്റ്റേ ചെയ്തു.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി.