Asianet News MalayalamAsianet News Malayalam

വര്‍ഷങ്ങള്‍ക്ക് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷന്‍ പുതുക്കി പണിത് എം എം മണി

കാൽ നൂറ്റാണ്ടിന് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷൻ ഉടുംന്പുംചോലയിലേക്ക് തിരികെ എത്തിയിരിക്കുന്നത്

M M Mani rebuild udumbanchola police station
Author
Idukki, First Published Feb 19, 2019, 4:19 PM IST

ഇടുക്കി: 46 വർഷങ്ങൾക്ക് മുമ്പ് തടവുകാരനായി കിടന്ന പൊലീസ് സ്റ്റേഷൻ പുതുക്കി പണിത് മന്ത്രി എം എം മണി. ഇടുക്കി ഉടുന്പൻചോലയിലെ പൊലീസ് സ്റ്റേഷനാണ് നവീകരിച്ചത്. ഉദ്ഘാടന ചടങ്ങിൽ വച്ച് 1973ൽ സ്റ്റേഷനിൽ കിടന്നതിന്‍റെ ഓർമ്മ എം എം മണി പങ്കുവച്ചു.

കാൽ നൂറ്റാണ്ടിന് ശേഷം കെട്ടിലും മട്ടിലും പുതുമയോടെ ആധുനികമായാണ് പൊലീസ് സ്റ്റേഷൻ ഉടുംന്പുംചോലയിലേക്ക് തിരികെ എത്തിയിരിക്കുന്നത്. നവീകരിച്ച സ്റ്റേഷന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.

ഇടുക്കി ജില്ലയിലെ മുപ്പത്തിയൊന്നാമത് പൊലീസ് സ്റ്റേഷനാണ് ഉടുന്പൻചോലയിലേത്. ആദ്യം 1950 ൽ തുറന്ന സ്റ്റേഷൻ പിന്നീട് സൗകര്യാർത്ഥം ശാന്തൻപാറയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ തോട്ടം മേഖലയായ ഉടുന്പൻചോലയിൽ ക്രമസമാധാന പ്രശ്നങ്ങൾ തുടർക്കഥയായതോടെയാണ് മന്ത്രി എം എം മണി ഇടപെട്ട് പൊലീസ് സ്റ്റേഷൻ തിരികെ കൊണ്ടുവന്നത്.

Follow Us:
Download App:
  • android
  • ios