സോഷ്യലിസ്റ്റുകളെ യോജിപ്പിക്കണമെന്നതായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ അവസാന ആഗ്രഹമെന്ന് എം പി വിരേന്ദ്രകുമാര്‍

കോഴിക്കോട്: സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്ര പ്രതിരോധമന്ത്രിയുമായ ജോര്‍ജ് ഫെര്‍ണാണ്ടിസിന്‍റെ വിയോഗത്തില്‍ അനുശോചിച്ച് എം പി വീരേന്ദ്രകുമാര്‍. ആരുടെയും മുന്നില്‍ തലകുനിക്കാത്ത വ്യക്തിത്വമായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടെസ് എന്ന് വിരേന്ദ്രകുമാര്‍ പറഞ്ഞു. ഒന്നിനെയും ഭയപ്പെടാത്ത ധീരനായ സോഷ്യലിസ്റ്റ് നേതാവായിരുന്നു അദ്ദേഹം.

ഇന്ത്യൻ രാഷ്ട്രിയത്തിലെത്തിലെ ചാലക ശക്തിയായിരുന്നു. സോഷ്യലിസ്റ്റുകളെ യോജിപ്പിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം. ജോർജ് ഫെർണാസുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച കാലത്തല്ലാം നല്ല ബന്ധം പുലർത്തിയിരുന്നുവെന്നും വീരേന്ദ്രകുമാർ ഓര്‍മ്മിച്ചു. 

ദില്ലിയിൽ വച്ചായിരുന്നു അന്ത്യം. 88 വയസ്സായിരുന്നു. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അല്‍സിമേഴ്സും പാര്‍ക്കിന്‍സണും ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. വാജ്പേയി സര്‍ക്കാറിലെ പ്രതിരോധമന്ത്രിയായിരുന്നു ജോര്‍ജ് മാത്യു ഫെര്‍ണാണ്ടസ്. 1967 ലാണ് ആദ്യമായി അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നിരവധി തവണ കേന്ദ്രമന്ത്രി പദവി അലങ്കരിച്ചു. വാര്‍ത്താ വിനിമയം, വ്യവസായം, റെയില്‍വെ എന്നീ വകുപ്പുകളും അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

Read More : മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

അടിയന്തിരാവസ്ഥ കാലത്ത് ഇന്ദിരാഗാന്ധിയ്ക്കെതിരെ ഉയര്‍ന്ന ഉറച്ച ശബ്ദമായിരുന്നു ഫെര്‍ണാണ്ടസിന്‍റേത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ഇതര മുന്നണി പോരാളിയായി അദ്ദേഹവുമുണ്ടായിരുന്നു. ദേശീയ നേതൃത്വത്തിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഒന്നാമത്തെ പേരാണ് അദ്ദേഹത്തിന്‍റേത്. സമതാ പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള കോണ്‍ഗ്രസ് ഇതര മുന്നണി പോരാളിയായി അദ്ദേഹവുമുണ്ടായിരുന്നു.