Asianet News MalayalamAsianet News Malayalam

പ്രശസ്ത സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു

  • പ്രശസ്ത സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു
m sukumaran passed away

പ്രശസ്ത സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലായിരുന്നു അന്ത്യം. 1976 കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. വിടവാങ്ങിയത് അടിച്ചമർത്തപ്പെട്ടവന്റെ വേദന അക്ഷരങ്ങളിലൂടെ പറഞ്ഞ കഥാകാരൻ.

അടിച്ചമർത്തപ്പെട്ടവരുടെ വേദന അക്ഷരങ്ങളിലൂടെ വരച്ചുകാട്ടിയ കഥാകാരനായിരുന്നു എം സുകുമാരൻ. 2004 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. രണ്ട് തവണ മികച്ച കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. പാറ, അഴുമുഖം, ശേഷക്രിയ, ജനിതകം എന്നീ നോവലുകള്‍ രചിച്ചിട്ടുണ്ട്.

മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍,പിതൃതര്‍പ്പണംസ ചുവന്ന ചിഹ്നങ്ങള്‍ തുടങ്ങിയയാണ് കെ.സുകുമാരന്‍റെ പ്രശസ്ത കഥാസമാഹാരങ്ങള്‍. തിരുവനന്തപുരത്ത് അക്കൌണ്ടന്‍റ് ജനറല്‍ ഒാഫീസില്‍ ക്ലര്‍ക്കായി ജോലി നോക്കിയിരുന്നു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. 

 

Follow Us:
Download App:
  • android
  • ios