അകമ്പടിക്ക് പൊലിസിനെ വിട്ടുനല്‍കാനാവില്ലെന്ന് കര്‍ണാടക
ബംഗളൂരു: അബ്ദുള് നാസര് മദനിയുടെ കേരള യാത്ര പ്രതിസന്ധിയില്. അകമ്പടിക്ക് പൊലിസിനെ നല്കാനാവില്ലെന്ന് ബംഗളൂരു സിറ്റി പൊലിസ് കമ്മീഷണര് അറിയിച്ചു. കര്ണാടക തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. കിലോമീറ്ററിന് 60 രൂപ കെട്ടിവയ്ക്കണമെന്നും പൊലിസ് വ്യക്തമാക്കി.
മെയ് മൂന്ന് മുതല് 11 വരെ കേരളത്തില് തങ്ങാനുള്ള അനുമതിയാണ് മദനിക്ക് എന്ഐഎ കോടതി നല്കിയിരിക്കുന്നത്. ബംഗളൂരു സ്ഫോടന കേസിലെ 31-ാം പ്രതിയായ മദനിക്ക് രോഗിയായ അമ്മയെ കാണാനായാണ് ജാമ്യവ്യവസ്ഥയില് എന്ഐഐ കോടതി ഇളവ് അനുവദിച്ചത്.
