കാവി നിറത്തിലുള്ള തൊപ്പിധരിച്ച യുവാവാണ് ജനങ്ങളുടെ ഇടയില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റ് എം.എല്‍.എയുടെ കഴുത്തില്‍ ചെരുപ്പുമാല ഇട്ടത്

ഭോപ്പാല്‍: വോട്ട് ചോദിച്ച് എത്തിയ സ്ഥലം എംഎല്‍എയ്ക്ക് ചെരിപ്പുമാല അണിയിച്ചു. മധ്യപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ നഗദ ഖച്‌റോഡില്‍ മത്സരിക്കുന്ന ദിലീപ് ഷെഖാവത്ത് എം.എല്‍.എയ്ക്കു നേരെയാണ് നാട്ടുകാരന്‍റെ പ്രതിഷേധം. തന്‍റെ മണ്ഡലത്തില്‍ വോട്ട് ചോദിച്ചുചെന്നതായിരുന്നു എം.എല്‍.എ

കാവി നിറത്തിലുള്ള തൊപ്പിധരിച്ച യുവാവാണ് ജനങ്ങളുടെ ഇടയില്‍ നിന്നും പെട്ടെന്ന് എഴുന്നേറ്റ് എം.എല്‍.എയുടെ കഴുത്തില്‍ ചെരുപ്പുമാല ഇട്ടത്. മാല ഉടനെ ഊരിമാറ്റിയ എം.എല്‍.എ യുവാവുമായി വഴക്കിട്ടു. ഇരുവരുംതമ്മില്‍ കയ്യാങ്കളിയുമുണ്ടായി. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

Scroll to load tweet…