മധ്യപ്രദേശില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. മൂന്ന് ദിവസത്തിനിടെ ഒമ്പതാമത്തെ കര്‍ഷകനാണ് ജീവനൊടുക്കുന്നത്. അതിനിടെ കര്‍ഷക പ്രക്ഷോഭം ഹരിയാനയിലേക്ക് വ്യാപിച്ചു.
മധ്യപ്രദേശിലെ ധാറില്‍ 40 വയസ്സുള്ള ജഗ്ദീഷ് മോറിയാണ് ഇന്ന് ആത്മഹത്യ ചെയ്തത്. കടക്കെണിയില്‍പ്പെട്ട ജഗദീഷ് വിഷം കഴിച്ചാണ് ജീവനൊടുക്കിയത്. മൂന്ന് ദിവസത്തിനിടെ ഒമ്പതാമത്തെ കര്‍ഷക ആത്മഹത്യയാണിത്. ഇതോടെ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനും എതിരെ വിമര്‍ശനവും പ്രതിഷേധവും ശക്തമായി. പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗ് ആവശ്യപ്പെട്ടു. മന്‍സോറില്‍ കര്‍ഷകരെ വെടിവച്ച പൊലീസുകാരെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധം ശക്തമാണ്. അതിനിടെ മധ്യപ്രദേശിലെ കര്‍ഷക പ്രക്ഷോഭത്തിന്‍റെ പാത പിന്തുടര്‍ന്ന് ഹരിയാനയിലെ കര്‍ഷകരും തെരുവിലിറങ്ങി. മന്‍സോറിലെ പൊലീസ് വെടിവയ്പ്പില്‍ പ്രതിഷേധിച്ചും. കര്‍ഷക ക്ഷേമത്തിനായുള്ള സ്വാമിനാഥന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ടും കര്‍ഷകര്‍ ദേശീയ പാത ഉപരോധിച്ചു. റോത്തക്ക്, സോനെപത്, ഹിസാര്‍, ബിവാനി എന്നിവിടങ്ങളിലാണ് കര്‍ഷകരാണ് മധ്യപ്രദേശ് കര്‍ഷകര്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിച്ചത്.
