അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് മധ്യപ്രദേശില്‍ സഹമന്ത്രിക്ക് തുല്യമായ പദവി

ഭോപ്പാല്‍: അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് മധ്യപ്രദേശില്‍ സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍. ബാബാ നര്‍മ്മദാനന്ദജി,ഭയ്യൂജി മഹാരാജ്,പണ്ഡിറ്റ് യോഗേന്ദ,കംപ്യൂട്ടര്‍ ബാബ എന്നിവര്‍ക്ക് ഉള്‍പ്പെടയാണ് പുതിയ പദവി നല്‍കിയത്.

നര്‍മ്മത ജല സംരക്ഷണം, തീരത്തെ വനവത്കരണം,നദീ ശുചീകരണം എന്നിവയ്ക്കായുള്ള പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് നിയമനം.സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.

കംപ്യൂട്ടറിന് തുല്യമായ ബുദ്ധിയെന്ന സ്വയം വേശിഷിപ്പിക്കുന്നയാളാണ് സ്വാമി നാംഥേവ് ത്യാഗിയെന്ന കംപ്യൂട്ടന്‍ ബാബ. അത്യാധുനിക വാഹനങ്ങളില്‍ അനുയായികള്‍ക്കൊപ്പം യാത്ര ചെയ്ത് റിസോര്‍ട്ടുകളില്‍ സമയം ചെലവിടുനനതാണ് ഭയ്യൂജി മഹാരാജിന്‍റെ പ്രധാന വിനോദം.

ഈ വര്‍ഷാവസാനം തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാഷട്രീയ നേട്ടത്തിനുള്ള നീക്കമാണിതെന്ന് കോണ്ഗ്രസ് ആരോപിച്ചു.എന്നാല്‍ സന്യാസിമാരുമായി ബന്ധപ്പെട്ട എന്തിനെയും എതിര്‍ക്കുന്നത് കോണ്‍ഗ്രസിന്‍റെ രീതിയാണെന്നായിരുന്നു മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍റെ പ്രതികരണം.

നേരത്തെ നര്‍മ്മദാ നദീ തീരത്തെ മരം നടീല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണ നടത്തുമെന്ന് സന്യാസിമാര്‍ പ്രഖ്യാപിച്ചിരുന്നു.ഈ പ്രതിഷേധ നീക്കത്തിന് തടയിട്ടാണ് സഹമന്ത്രിക്ക് തുല്യമായ പദവിയില്‍ സന്യാസിമാരെ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്.