മറീന ബീച്ച് പ്രതിഷേധ പ്രകടനങ്ങൾക്കുള്ള വേദി അല്ലെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ മറീനയിൽ പ്രതിഷേധ പ്രകടനം നടത്താൻ അനുവദിച്ചു കൊണ്ട് ഉള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു
ചെന്നൈ: മറീന ബീച്ച് പ്രതിഷേധ പ്രകടനങ്ങൾക്കുള്ള വേദി അല്ലെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ മറീനയിൽ പ്രതിഷേധ പ്രകടനം നടത്താൻ അനുവദിച്ചു കൊണ്ട് ഉള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു. സർക്കാർ അനുവദിച്ച ഇടങ്ങളിൽ മാത്രമെ പ്രതിഷേധ പ്രകടനങ്ങൾ നടത്താവൂ എന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് കെ കെ ശശിധരൻ, ആർ സുബ്രമണ്യൻ എന്നിവരുടെ ബഞ്ചാണ് വിധി പറഞ്ഞത്. കാവേരി പ്രശ്നത്തിൽ കർഷക നേതാവ് അയ്യാക്കണ്ണിന് മറീനയിൽ പ്രതിഷേധം നടത്താൻ ജസ്റ്റിസ് ടി രാജ അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. 2017 ലെ ജെല്ലിക്കെട്ട് പ്രതിഷേധത്തിന് ശേഷം മറീനയിൽ പ്രക്ഷോഭങ്ങൾക്ക് സർക്കാർ നിരോധനം കൊണ്ടുവരികയായിരുന്നു
