പൊലീസിലെ ദാസ്യപ്പണിക്കെതിരെ മദ്രാസ് ഹൈക്കോടതി പൊലീസിനെക്കൊണ്ട് വീട്ടുപണി ചെയ്യിക്കരുതെന്ന് കോടതി
ചെന്നൈ: പൊലീസിനെ കൊണ്ട് ദാസ്യവേല ചെയ്യിക്കുന്നതിനെതിരെ മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. പൊലീസിനെക്കൊണ്ട് വീട്ടുപണി ചെയ്യിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി.
പൊലീസുകാരെക്കൊണ്ട് പൊലീസിന്റെ പണി മാത്രം ചെയ്യി ക്കാവൂ. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വീട്ടുജോലിക്ക് ആളുവേണമെങ്കില്‍ സ്വന്തം ചിലവില്‍ ആളെ നിർത്തണമെന്ന് കോടതി വിമര്‍ശിച്ചു. ഏത് സര്‍ക്കാര്‍ വന്നാലും പൊലീസിനെ ദുരുപയോഗം ചെയ്യുന്നുവെന്നും ജസ്റ്റിസ് കൃപാകരന്‍ പറഞ്ഞു. പൊലീസ് സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം
