ലോങ്ങ് മാര്‍ച്ച് വേദി മാറ്റാന്‍ ആവശ്യം ആസാദ് മൈതാനത്ത് സമരം ചെയ്യാന്‍ സൗകര്യം
മുംബൈ:സിപിഎമ്മിന്റെ കര്ഷക സംഘടനയായ കിസാന്സഭയുടെ ബഹുജന റാലിയുടെ വേദി മാറ്റണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര സര്ക്കാര്. കിസാൻസഭയുടെ നേതൃത്വത്തിൽ നാളെ സമരക്കാർ മഹാരാഷ്ട്ര നിയമസഭ മന്ദിരം ഉപരോധിക്കും. ലോങ് മാര്ച്ചിനെത്തിയ കര്ഷകര്ക്ക് ആസാദ് മൈതാനത്ത് സമരം ചെയ്യാന് സൗകര്യമൊരുക്കാമെന്ന് മഹാരാഷ്ട്ര സര്ക്കാര് അറിയിച്ചു. എന്നാല് സമരവേദി മാറ്റില്ലെന്ന നിലപാടിലാണ് കിസാന്സഭ നേതാക്കള്. നിയമസഭയിലേക്ക് തന്നെ സമരവുമായി പോകാനാണ് തീരുമാനമെന്നും കര്ഷകസംഘടനകള് അറിയിച്ചു.
സമരത്തിന് പിന്തുണയേറിയതോടെ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഏക്നാഥ് ഷിൻഡെ സർക്കാരിനെ പ്രതിനിധീകരിച്ച് സമരക്കാരെ കണ്ടിരുന്നു. സമരക്കാരുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ചർച്ചക്ക് തയ്യാറാണെന്ന് ഏക്നാഥ് ഷിൻഡെ വ്യക്തമാക്കി. കേന്ദ്ര സംസ്ഥാന സര്ക്കാരുകള് അവലംബിച്ചു വരുന്ന കര്ഷക വിരുദ്ധ നടപടികള്ക്കെതിരെയാണ് കര്ഷകരെ അണി നിരത്തി ലോങ് മാര്ച്ചിന് തുടക്കം കുറിച്ചത്.
