Asianet News MalayalamAsianet News Malayalam

കേരളത്തിന് സാമ്പത്തിക സഹായവുമായി മഹാരാഷ്ട്രയിലെ ലൈംഗിക തൊഴിലാളികള്‍

  • കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകി മഹാരാഷ്ട്രയിലെ ലെെം​ഗിക തൊഴിലാളികൾ. പ്രളയദുരന്തം നേരിടുന്ന കേരളത്തിന്  21,000 രൂപയാണ് ​ലെെം​ഗിക തൊഴിലാളികൾ സംഭാവനയായി നൽകിയത്.
maharastra sexual workers donate Rs 21, 000 for kerala flood victims
Author
Trivandrum, First Published Aug 21, 2018, 7:54 PM IST

അഹമ്മദ്ന​ഗർ: കേരളത്തിലെ പ്രളയബാധിതർക്ക് സഹായം നൽകി മഹാരാഷ്ട്രയിലെ ലെെം​ഗിക തൊഴിലാളികൾ. പ്രളയദുരന്തം നേരിടുന്ന കേരളത്തിന്  21000 രൂപയാണ് ​ലെെം​ഗിക തൊഴിലാളികൾ സംഭാവനയായി നൽകിയത്. ഇതിന് പുറമെ ഒരു ലക്ഷം രൂപ നൽകുമെന്നും പണം സമാഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും ലെെം​ഗിക തൊഴിലാളികൾ പറയുന്നു. കേരളത്തിന് നൽകേണ്ട പണം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ് ഇവർ നൽകാൻ ഉദ്ദേശിക്കുന്നത്. 

അതിന് മുന്നോടിയായി അഹമ്മദ്  നഗർ ഡെപ്യൂട്ടി കളക്ടറുടെ പക്കൽ ചെക്ക് കൈമാറിയിട്ടുണ്ടെന്നും അവർ പറഞ്ഞു. സ്നേഹാലയ എന്ന സർക്കാർ ഇതര സന്നദ്ധ സംഘടനയാണ് ഇതിനു നേതൃത്വം നൽകിയത്. ഈ മാസം അവസാനം ഒരു ലക്ഷം രൂപയുടെ സഹായവും കൈമാറുമെന്ന് സ്നേഹാലയ കോർഡിനേറ്റർ ബുരം പറഞ്ഞു.ലൈംഗിക തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് സ്നേഹാലയ. ചെന്നൈയിൽ  പ്രളയം ഉണ്ടായപ്പോഴും ഇവർ ഒരു ലക്ഷം രൂപ സംഭാവന നൽകിയിരുന്നുവെന്നും ബുരം പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios